ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത സിനിമ ശൈലിയായിരുന്നു സംവിധായകൻ ജി അരവിന്ദന്റേതെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ചലച്ചിത്ര ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ അരവിന്ദൻ സിനിമ അവാർഡ് സംവിധായകൻ സാനു ജോൺ വർഗീസിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു…