ഒക്ടോബർ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ മൂന്നിന് അവധി നൽകും. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കിൽ അതതു സ്ഥാപനങ്ങൾക്ക്…

* മൂല്യവർദ്ധിത കൃഷി മിഷൻ രൂപീകരിക്കും മൂല്യവർദ്ധിത കൃഷി മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷിക്കാരുടെ വരുമാനം, കാർഷികോൽപ്പാദനക്ഷമത, ഉൽപ്പന്ന സംഭരണം, ഉൽപ്പന്നങ്ങളുടെ വില, മൂല്യവർദ്ധിത പ്രവർത്തനങ്ങളുടെ വരുമാനം, മറ്റു അനുബന്ധ വരുമാനങ്ങൾ എന്നിവയിൽ…

*കോമൺവെൽത്ത് ​ഗെയിംസ് ജേതാക്കൾക്ക് പാരിതോഷികം* കോമൺവെൽത്ത് ​ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ എൽദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. വെള്ളി മെഡൽ നേടിയ അബ്ദുള്ള അബുബക്കർ, എം ശ്രീശങ്കർ, പി…

* ഭൂപരിധി ഇളവ് ഉത്തരവിൽ ഭേദഗതി 1963 ലെ കേരള ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഭൂപരിധിയിൽ ഇളവനുവദിക്കുന്നതിന് മാർഗ്ഗനിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ഉൾക്കൊള്ളിച്ച ഉത്തരവുകളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു. ഇളവിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ മുഴുവൻ പ്രക്രിയയും ഓണ്‍ലൈനായി…

* കൊച്ചിയിൽ സുസ്ഥിര നഗര പുനർനിർമ്മാണ പദ്ധതിക്ക് തത്വത്തിൽ അനുമതി ശാസ്ത്രീയമായും ഭൂമി പുനഃക്രമീകരണത്തിലൂടെയും കൊച്ചി നഗരത്തെ വികസിപ്പിച്ചെടുക്കാൻ ലക്ഷ്യമിടുന്ന 'സുസ്ഥിര നഗര പുനർനിര്‍മ്മാണ പദ്ധതിക്ക്' മന്ത്രിസഭായോഗം തത്വത്തിൽ അനുമതി നൽകി. മറൈൻ ഡ്രൈവും…

* ഗിഫ്റ്റ് സിറ്റി: ഭൂമി ഏറ്റെടുക്കാൻ പുതുക്കിയ ഭരണാനുമതി കൊച്ചി - ബംഗളുരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി നടപ്പാക്കാൻ ഭൂമി ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകി. ആലുവ താലൂക്കിൽ അയ്യമ്പുഴ…

* സ്പെഷ്യൽ ബ്രാഞ്ച് ഡിറ്റാച്ച്‌മെന്റ് യൂണിറ്റുകൾ സ്്ഥാപിക്കും കൊല്ലം, തൃശ്ശൂർ, കണ്ണൂർ, റൂറൽ പോലീസ് ജില്ലകളിൽ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഡിറ്റാച്ചുമെന്റുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകും. ഇതിന് മൂന്ന് ഡി.വൈഎസ്.പി തസ്തികകൾ സൃഷ്ടിക്കും. ആവശ്യമായ…