കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് ഒഫ്താൽമോളജിസ്റ്റുമാരെ (കൺസൾട്ടന്റ്‌സ്) നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് ജനുവരി 20 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ സിജി ഹാളില്‍ നടത്തിയ ട്രൈബല്‍ സ്‌പെഷ്യല്‍ കരിയര്‍ ഇവന്റ് സമന്വയ ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഗോത്ര വര്‍ഗ്ഗ വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനുമായി ട്രൈബല്‍…