കാര്‍ഷികോത്പന്നങ്ങളുടെ വൈവിധ്യവത്കരണം മുതല്‍ സൈബര്‍ സുരക്ഷവരെയുള്ള കാലികപ്രസക്തമായ വിഷയങ്ങളില്‍ വിവിധ സെമിനാറുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിലെ വേദിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം ഒഴികെ എന്നും സെമിനാറുകളുണ്ട്. പതിനാലാം പഞ്ചവത്സര…