വനിത, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകർക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സിനിമാ പദ്ധതിയുടെ 2022-23വർഷത്തേക്കു തെരഞ്ഞെടുത്തവരെ പ്രഖ്യാപിച്ചു.  വനിതാ വിഭാഗത്തിൽ ആതിര ടി.എൻ (തിരക്കഥ ''കഫേ അൺലിമിറ്റഡ്''), മിനി പൂങ്ങാട്ട് (തിരക്കഥ ''കൂത്ത്'') എന്നിവരേയും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ  അജിത്ത്.വി (തിരക്കഥ ''ആറ്റുമാലി''), സുമേഷ് സി.എസ്. (തിരക്കഥ ''ബ്രേക്ക് സുകുമാരൻ'') എന്നിവരേയും തെരഞ്ഞെടുത്തു.…