ഡിജിറ്റൽ പ്രോസസ് റീ-എൻജിനീയറിങ് വിഭാഗത്തിൽ കേരള സർക്കാരിന്റെ ഇ-ഗവേണൻസ് അവാർഡ് ശുചിത്വ മിഷന്റെ ഹരിതമിത്രം ആപ്ലിക്കേഷന് ലഭിച്ചു. മാലിന്യസംസ്‌കരണത്തിനായി ഡിജിറ്റൽ സംവിധാനങ്ങളിൽ നടപ്പാക്കിയ മുന്നേറ്റത്തിനും ഹരിതകർമ്മസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കിയതിനുമുള്ള സുപ്രധാനമായ അംഗീകാരമാണിത്.…