കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പതിനെട്ടാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. പരിശീലനത്തിൽ പങ്കെടുത്ത 2000 അധ്യാപകരിൽ 1730പേർ (86.5%) കോഴ്‌സ് വിജയിച്ചു. ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.