തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ എം.സി.എ കോഴ്സിൽ എസ്‌സി വിഭാഗത്തിൽ ഒഴിവുള്ള 1 സീറ്റിലേക്ക് ആഗസ്റ്റ് 18ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദവിവരങ്ങൾക്ക്: https://gectcr.ac.in.
തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളേജിലെ, എം.സി.എ കോഴ്സിലെ (SM-1, DV-1, EZ-1) ഒഴിവുകളിലേക്ക് ആഗസ്റ്റ് 12 നു സ്പോട്ട് അഡ്മിഷൻ നടത്തുന്നു. രാവിലെ 9.30 മുതൽ 12 വരെയാണ് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) എം.സി.എയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് (കാറ്റഗറി – SM, EZ) സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 7 രാവിലെ 11 ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.
മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ 2025-26 കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം ജൂലൈ…
