ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റ് റിസർച്ച് പാർക്കിലേക്ക് പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനായി പ്രോജക്ട് കോർഡിനേറ്റർമാരെയും പ്രോജക്ട് അസിസ്റ്റന്റിനെയും തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 21. വിശദവിവരങ്ങൾക്ക്: www.trest.park.
ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) വഴി നടപ്പിലാക്കുന്ന 'Development of Vannamei shrimp farming' പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്നതിനായി 4 പ്രോജക്ട് കോർഡിനേറ്റർമാരെ ഒരു വർഷ കാലയളവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി…
