2024 നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (എൻ.എം.എം.എസ്.) പരീക്ഷയുടെ ഫലം പരീക്ഷാഭവന്റെ https://pareekshabhavan.kerala.gov.in/, http://nmmse.kerala.gov.in/ എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
കേരളത്തിലെ ഫാർമസി കോളേജുകളിലെ ബി.ഫാം (ലാറ്ററൽ എൻട്രി) മൂന്നാംഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനുളള താത്കാലിക സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെൻറ് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ…
എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2021 നവംബർ മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2021 ഒക്‌ടോബർ മാസത്തിലേത് ബ്രാക്കറ്റിൽ. തിരുവനന്തപുരം 182 (180), കൊല്ലം 178 (176), പുനലൂർ 184…
2021 ആഗസ്റ്റിൽ നടത്തിയ പത്താതരം തുല്യതാപരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in ൽ ലഭ്യമാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
2021 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടന്ന കെ.ടെറ്റ് കാറ്റഗറി I, II, III, IV പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.
മൃഗസംരക്ഷണ വകുപ്പിന്റെ ജോയിന്റ് ഡയറക്ടർ തസ്തികയിലെ 01/07/21 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം.
ആഗസ്റ്റ് 28ന് പരീക്ഷാഭവനിൽ നടത്തുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (www.keralapareekshabhavan.in) ലഭ്യമാണ്.
പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈന്‍ മുഖേനയോ ഫെഡറല്‍ ബാങ്കിന്റെ…
കാസര്‍കോട്: നഗരസഭ 2021-2022 വാര്‍ഷിക പദ്ധതിയിലെ ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, കൃഷി പദ്ധതികളുടെ കരട് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ ജൂലൈ 24 വരെ നഗരസഭ ഓഫീസില്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പിലെ ലാബ് ടെക്‌നീഷ്യൻ തസ്തികയിലെ 2019 ഡിസംബർ 31ലെ നിലവെച്ചുള്ള താത്കാലിക മുൻഗണനാ പട്ടിക www.ahdkerala.gov.in പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച് 15 ദിവസത്തിനകം…