എന്‍റെ കേരളം വാർഷികാഘോഷത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കായുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റ് - റിഹാബ് എക്സ്പ്രസ്സിന്‍റെ ഉദ്‌ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ആലപ്പുഴ ബീച്ചിലാണിത് സജ്ജമാക്കിയിട്ടുള്ളത്. വിദഗ്ധ ഡോക്ടർമാരുടെ സേവനം, ഫിസിയോതെറാപ്പി, കേൾവി പരിശോധന, സ്‌പീച്…