തിരുവനന്തപുരത്ത് തിങ്കളാഴ്ച (ജനുവരി 2) സമാപിച്ച സംസ്ഥാന ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ടയെ പരാജയപ്പെടുത്തി മലപ്പുറം ചാമ്പ്യൻമാരായി. സ്‌കോർ: 24-22. ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയർ ആയി മലപ്പുറത്തിന്റെ അഭിഷേൽ തിരഞ്ഞെടുക്കപ്പെട്ടു.