കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏപ്രിൽ-മേയ് മാസങ്ങളിൽ സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വിവിധ സംസ്ഥാനതല ക്യാമ്പുകളിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. കഥ, കവിത, സയൻസ് എന്നിങ്ങനെ മൂന്നു വിഷയങ്ങളിലാണ് ക്യാമ്പുകൾ. കോട്ടയം (കവിത), തൃശ്ശൂർ (ശാസ്ത്രം), കണ്ണൂർ (കഥ) ജില്ലകളിലാണ്…
ഐക്കോൺസ് തിരുവനന്തപുരം കേന്ദ്രത്തിൽ ഏപ്രിൽ 15 മുതൽ മേയ് 31 വരെ പഠനപരവും ആശയവിനിമയപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കും. താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യുന്നതിനായി 0471-2440232 നമ്പറിൽ ബന്ധപ്പെടണം.
ടെക്‌നോളജിയുടെ പുതുലോകം തേടിയുള്ള സമ്മർ ക്യാമ്പുമായി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള. പുത്തൻ പുതിയ സാങ്കേതിക വിദ്യകളിൽ കുട്ടികളുടെ പരിചയസമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ അഞ്ചുദിന സമ്മർ ക്യാമ്പ്…
