ടി.വി. പുരം ഗ്രാമപഞ്ചായത്തിലെ റോഡുകളിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ നട്ടു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ ഇരുവശങ്ങളിലും ഫലവൃക്ഷത്തൈകളും ചെടികളും നടുന്നത്. തൈകൾ നടുന്നതും പരിപാലന ചുമതലയും തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്.…