എറണാകുളം : ലോക്ക്ഡൗണിന് ശേഷം വിനോദസഞ്ചാരമേഖലയുടെ നാഴികക്കല്ലായ സാഗരറാണി വീണ്ടും സർവ്വീസ് ആരംഭിക്കുന്നു. ഏറ്റവും കുറഞ്ഞ ചെലവിൽ കടൽ – കായൽ കാഴ്ചകൾ കണ്ടു മടങ്ങാം എന്നതാണ് സാഗരറാണി യുടെ ഏറ്റവും വലിയ ആകർഷണം. കഴിഞ്ഞ 17 വർഷങ്ങളായി സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ മനസ്സ് കീഴടക്കില്ല ഉല്ലാസ നൗകയാണ് സാഗരറാണി.

എസി കോൺഫറൻസ് ഹാൾ, അപ്പർ ഡെക്ക്, റസ്റ്റോറൻറ് എന്നീ സൗകര്യങ്ങളുള്ള ഉല്ലാസ നൗക അറബിക്കടലിൻ്റെ മനോഹാരിത ആസ്വദിക്കാൻ ഉള്ള സുവർണ്ണ അവസരമാണ് ഒരുക്കുന്നത്. ബിസിനസ് മീറ്റിങ്ങുകൾക്കും പാർട്ടികക്കും സജ്ജമാണ് സാഗരറാണി.

വെസലിൻ്റെ കപ്പാസിറ്റി 100 യാത്രക്കാർ ആണെങ്കിലും കോവിൽ മാനദണ്ഡങ്ങൾ പാലിച്ച് 50 യാത്രക്കാരെയാണ് ട്രിപ്പ് അനുവദിക്കുക. പ്രവൃത്തി ദിവസങ്ങളിൽ 350 രൂപയും അവധിദിവസങ്ങളിൽ 400 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യം ആണ് .

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന് കീഴിലാണ് സാഗറാണി സർവീസ് നടത്തുന്നത് . ടിക്കറ്റുകൾ ഓൺലൈനായി www.sagararani.in എന്ന വെബ്സൈറ്റിൽ ബുക്ക് ചെയ്യാം. ക്രൂയിസ് ബുക്കിംഗിന് 984621114 3 എന്ന നമ്പരിലും ബന്ധപ്പെടാം . ഒക്ടോബർ 29 ന് വൈകുന്നേരം പുനരാരംഭിച്ച ട്രിപ്പ് എല്ലാ ദിവസങ്ങളിലും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ട്രിപ്പുകൾ നടത്തും.