പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ 14, 20, 27, 28 തിയതികളില്‍ തലശ്ശേരി, പേരാമ്പ്ര, തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നടത്താനിരുന്ന വായ്പാ ക്യാമ്പ് മാറ്റിവച്ചു. അതതു ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ www.norkaroots.org ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു.