മഹാകവി കുമാരനാശാൻ അനുസ്മരണവും നിയമസഭാ മാധ്യമ അവാർഡ് വിതരണവും 18ന് വൈകിട്ട്് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മന്ത്രിമാരായ ഡോ. ടി. എം തോമസ് ഐസക്, ജി. സുധാകരൻ, കെ.കെ ശൈലജ ടീച്ചർ, പ്രൊഫ. സി. രവീന്ദ്രനാഥ്,  വി.എസ് സുനിൽകുമാർ എന്നിവർ പങ്കെടുക്കും.

കുമാരനാശാന്റെ കൃതികളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയ പ്രൊഫ. എം.കെ സാനുവിനെ ആദരിക്കും. പ്രൊഫ. വി. മധുസൂദനൻ നായർ, പ്രൊഫ. എം.ആർ. സഹൃദയൻ തമ്പി എന്നിവർ പ്രഭാഷണം നടത്തും. കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടക്കും. സെന്റർ ഫോർ പാർലമെന്റ്‌റി സ്റ്റഡീസ് ആന്റ് ട്രെയിനിംഗിന്റെ  സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഏഴാമത് ബാച്ചിന്റെ ഉദ്ഘാടനവും നടക്കും.  നിയമസഭ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണൻ നായർ കൃതജ്ഞത രേഖപ്പെടുത്തും.