ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) (ഹിന്ദി, ഉറുദു, സംസ്‌കൃതം) കോഴ്‌സുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കോഴിക്കോട് വടകര ഡയറ്റിൽ സംസ്‌കൃതത്തിനും ഗവ. വനിത ടി.ടി.ഐ കോഴിക്കോട്, ഗവ. ടി.ടി.ഐ മലപ്പുറം എന്നീ സ്ഥാപനങ്ങളിൽ ഉറുദുവിനും എച്ച്.ടി.ടി.ഐ രാമവർമ്മപുരം തൃശ്ശൂർ, ആർ.ഐ.എൽ.ടി തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളിലും സ്വാശ്രയ സ്ഥാപനങ്ങളായ പെർഫെക്ട് ടി.ടി.ഐ, പെരിന്തൽമണ്ണ, മലപ്പുറം, മലബാർ ഹിന്ദി പ്രചാരകേന്ദ്ര കൊണ്ടോട്ടി, മലപ്പുറം, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട എന്നീ സ്ഥാപനങ്ങളിൽ ഹിന്ദിക്കുമാണ് സീറ്റൊഴിവുള്ളത്. സ്‌പോട്ട് അഡ്മിഷൻ മാർച്ച് ഒന്നിന് അതത് സ്ഥാപനങ്ങളിൽ നടക്കും. വിദ്യാർഥികൾ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും പുറത്തിറക്കിയ വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്ന യോഗ്യതകളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10ന് അതത് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം.