കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് കുടിശ്ശിക അദാലത്ത് സംഘടിപ്പിക്കുന്നു. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ നിന്ന് പിരിഞ്ഞ അംഗങ്ങളുടെ ഫോം-5 നൽകിയ തിയതിവരെയുള്ള കാലയളവിലെ അംശദായ കുടിശ്ശിക കണക്കാക്കി 50 ശതമാനം തൊഴിലുടമയിൽ നിന്ന് ഈടാക്കി പലിശയും പിഴപ്പലിശയും ഒഴിവാക്കി പിരിഞ്ഞുപോയ തൊഴിലാളികളെ ഒഴിവാക്കും. തിരുവനന്തപുരം ജില്ലാ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ ഫോം-5 മാർച്ച് 15ന് ജില്ലാ ഓഫീസിൽ നൽകണം. ഫോൺ: 0471-2572189.