കാസർഗോഡ്: കോവിഡ് 19 പശ്ചാത്തലത്തില്‍ എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളെഴുതുന്ന വിദ്യാര്‍ഥികള്‍ അതീവ ജാഗ്രത പാലിക്കണം. രോഗത്തെപ്പറ്റിയുള്ള ആകുലതയോ, ഉത്കണ്ഠയോ ഇല്ലാതെ സാധാരാണ പോലെ പരീക്ഷയെ പോലെ വേണം പരീക്ഷയെ സമീപിക്കാന്‍. താഴെ പറയുന്ന കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കണം:

· രോഗലക്ഷണങ്ങളുള്ളവര്‍ (പനി, ചുമ, ശ്വാസതടസ്സം, ജലദോഷം, തൊണ്ടവേദന, ശബ്ദമടപ്പ് എന്നിവ) അത് മറച്ചു വയ്ക്കരുത്.

· ക്വാറന്റൈനില്‍ ഉള്ളവരോ അവരുമായി സമ്പര്‍ക്കത്തിലുള്ളവരോ ആണെങ്കില്‍ അത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണം.

. സാമൂഹിക അകലം കര്‍ശനമായി പാലിക്കണം.

· പരീക്ഷയ്ക്ക് മുമ്പും ശേഷവും ഉള്ള കൂട്ടം ചേരല്‍ ഒഴിവാക്കണം.

· സുഹൃത്തുക്കള്‍ തമ്മിലുള്ള ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കണം.

· പുസ്തകം, കാല്‍ക്കുലേറ്റര്‍,പേന, പെന്‍സില്‍, മറ്റ് ജ്യോമെട്രിക് ഉപകരണങ്ങള്‍ എന്നിവ ഒരു കാരണവശാലും കൈമാറരുത്. ഓരോരുത്തരും അവരവര്‍ക്കാവശ്യമുള്ള സാമഗ്രികള്‍ കരുതണം.

· സ്‌കൂളിലേക്കുള്ള യാത്രാ വേളയിലും പരീക്ഷാ ഹാളിലും എല്ലാവരും മാസ്‌ക് ധരിക്കണം.

· കൈകള്‍ കൊണ്ട് ഇടയ്ക്കിടയ്ക്ക് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്.
· പരീക്ഷയുടെ അവസാന ദിനമുള്ള ആഘോഷങ്ങള്‍ ഒഴിവാക്കണം.

· കഴിയുന്നതും വാച്ച്, മോതിരം, എന്നിവ ധരിക്കുന്നത് ഒഴിവാക്കണം.

· പരീക്ഷാ ഹാളില്‍ കയറുന്നതിന് മുമ്പ് സോപ്പുപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യണം.

· പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഉടന്‍ തന്നെ കുളിച്ചതിന് ശേഷം മാത്രം     വീടിനുള്ളില്‍ പ്രവേശിക്കുക.

· കുടിക്കാനുള്ള കുടിവെള്ളം കരുതാന്‍ ശ്രദ്ധിക്കണം.

· ഉപയോഗിച്ച മാസ്‌ക് പരീക്ഷാ ഹാളിലോ പുറത്തോ വലിച്ചെറിയരുത്. അവ       ശാസ്ത്രീയമായി സംസ്‌കരിക്കുക. പുനരുപയോഗിക്കാന്‍ കഴിയുന്നവ വൃത്തിയായി  സോപ്പുപയോഗിച്ച് കഴുകി ഉണക്കി ഉപയോഗിക്കണം.

· അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.