കാസര്‍കോട് പോസ്റ്റല്‍ ഡിവിഷനു കീഴിലുള്ള റിട്ടയര്‍ ചെയ്ത തപാല്‍ ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധമായി പരാതികള്‍ പരിഹരിക്കുന്നത് പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ഈ മാസം 28-ന് ഉച്ചയ്ക്ക് രണ്ടിന് കാസര്‍ഗോഡ് പോസ്റ്റ് ഓഫീസസ് സൂപ്രണ്ടിന്റെ ഓഫീസിലാണ് അദാലത്ത് സംഘടിപ്പിക്കുക. താല്പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഈ മാസം 25-നു മുന്‍പായി പരാതികള്‍ അയയ്ക്കുകയോ അദാലത്തില്‍ പങ്കെടുക്കുകയോ ചെയ്യാം. പരാതികള്‍ അയയ്‌ക്കേണ്ട വിലാസം സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കാസര്‍കോട്-671 121.