പട്ടികജാതി വികസന വകുപ്പിന്റെ 2018-19 വര്‍ഷത്തെ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങല്‍ പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷിക്കാം. കാഞ്ഞങ്ങാട് ബ്ലോക്ക്, നഗരസഭ പരിധിയില്‍ അര്‍ഹതയുള്ള പട്ടികജാതി കുടുംബങ്ങളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്വന്തമായി ഭൂമി ഇല്ലാത്ത, 55 വയസ്സ് കവിയാത്തവരും പട്ടികജാതി വികസന വകുപ്പില്‍ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ ഇതേ ആനുകൂല്യം മുന്‍പ് ലഭിക്കാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസ ഓഫീസില്‍ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ഈ മാസം 27-ന് മുമ്പ് സമര്‍പ്പിക്കണം.
