ജില്ലയുടെ പ്രളയാനന്തര പുനര്‍ നിര്‍മിതിയുടെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത് മൂന്നുദിവസങ്ങളിലായി നടക്കുന്ന വീണ്ടെടുപ്പ് കലാകാര സംഗമത്തിന് ഡിസം. 14 ന് തുടക്കമാകും. തുടര്‍ന്ന് ഡിസം. 16 വരെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ജില്ലാഭരണകൂടം, വിവിധ സാംസ്കാരിക സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന കലാകാര സംഗമത്തില്‍ മന്ത്രിമാര്‍, എം പി മാര്‍, എം എല്‍ എ മാര്‍, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍, ചലച്ചിത്ര താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി ചിത്രകലാ ക്യാമ്പ്, നാടന്‍ കലാമേള, സംഗീത പരിപാടികള്‍, പഴയ നാടക ഗാനങ്ങളുടെ അവതരണം, മേള സന്ധ്യ, നൃത്തശില്പം, നൃത്ത നൃത്ത്യങ്ങള്‍, ചൊല്‍ക്കാഴ്ച തുടങ്ങിയവ അരങ്ങേറും.