ആലപ്പുഴ: കേരള സംസ്ഥാന പട്ടികജാതി/പട്ടിക ഗോത്രവർഗ കമ്മീഷൻ അദാലത്ത് നടന്നു. ബുധനാഴ്ചയും അദാലത്ത് നടക്കും.ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.
ചൊവ്വാഴ്ച നടന്ന അദാലത്തിൽ 72 കേസുകൾ പരിഗണിച്ചു. 59 കേസുകൾ തീർപ്പാക്കി. രണ്ട് പുതിയ പരാതി ലഭിച്ചു. തീർപ്പാക്കാത്ത പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ഇതിൽ റിപ്പോർട്ട് തേടിയ കേസുകളും ഉൾപ്പെടും.കമ്മീഷൻ ചെയർമാൻ ബി.എസ് മാവോജി , അംഗങ്ങളായ എസ്.അജയകുമാർ, അഡ്വ.പി.സിജി എന്നിവരടങ്ങുന്ന ബെഞ്ചുകളാണ് പരാതികൾ പരിഗണിക്കുന്നത്.