കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തിലെ മഹാത്മാ മോഡല്‍ ബഡ്‌സ് സ്‌കൂളിലേക്ക് ഫിസിയോ തെറാപിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. അഭിമുഖം ഡിസംബര്‍ ഏഴിന് രാവിലെ 11 ന് പഞ്ചായത്തില്‍ നടക്കും. ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി, മാസ്റ്റര്‍ ഓഫ് ഫിസിയോ തെറാപ്പി യോഗ്യതയുളള ഉദ്യോഗസ്ഥര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പഞ്ചായത്ത് പരിധിയിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0467 2234030.
