തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ് നിമിത്തം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക്  ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മൂന്നാം ഘട്ട സഹായമായി സാധന സാമഗ്രികള്‍   തമിഴ്‌നാട്ടിലെ നാഗപട്ടണത്തിലേക്ക് അയച്ചു. കലക്ടറേറ്റില്‍ ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ഭരണകൂടത്തെ ഈ പ്രവൃത്തിയില്‍ സഹായിച്ച എല്ലാവര്‍ക്കും  പ്രത്യേകിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ്, മുരിക്കാശ്ശേരി പാവനാത്മാ കോളേജ്, ഗവണ്‍മെന്റ് മോഡല്‍ പോളി ടെക്‌നിക്ക് പൈനാവ്, ഇടുക്കി ഗവണ്‍മെന്റ എഞ്ചിനീയറിംഗ് കോളേജ്, കട്ടപ്പന വില്ലേജ് / തൊടുപുഴ/ ഉടുമ്പന്‍ചോല താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥര്‍, തൊടുപുഴ നിവാസികള്‍ എന്നിവര്‍്ക്ക്  ജില്ലാകലക്ടര്‍ നന്ദി പറഞ്ഞു.