മലപ്പുറം നിയോജക മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതികളുടേയും വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെയും പുരോഗതികള്‍ പി. ഉബൈദുള്ള എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു.
പുല്പ്പറ്റ – മൊറയൂര്‍ പൂക്കോട്ടൂര്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ 22 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള കോട്ടമ്മല്‍ ടാങ്കിന് 20 സെന്റ് സ്ഥലത്തിനുള്ള ഫണ്ട് നല്‍കാന്‍ മൂന്ന് പഞ്ചായത്തുകളും ധാരണയായി. എടപ്പറമ്പ് കിഴിശ്ശേരി (15 ലക്ഷം) പൂക്കോട്ടൂര്‍ – വളമംഗലം (17 ലക്ഷം) എന്നീ പൊതുമരാമത്ത് റോഡുകളിലെ ജെ.ജെ.എം റെസ്റ്റോറേഷന്‍ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ബി.എം.&ബി.സി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പാലക്കാട് – മോങ്ങം റോഡ് ജനുവരി 19ന് ഉദ്ഘാടനം ചെയ്യും. മലപ്പുറം ടൗണ്‍ ബ്യൂട്ടിഫിക്കേഷന്‍, കുടുംബ കോടതി പെയിന്റിംഗ് എന്നിവ ഉടന്‍ പൂര്‍ത്തിയാക്കും. കെ.എസ്.ആര്‍.ടി.സിയില്‍ 28 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ സാങ്കേതിക അനുമതിക്കായി നല്‍കിയിട്ടുണ്ട്. മൊറയൂര്‍ -എടപ്പറമ്പ് കിഴിശ്ശേരി , നരിയാട്ടുപാറ- നെന്മിനി ചര്‍ച്ച്, വള്ളുവമ്പ്രം -വളമംഗലം -പൂക്കൊളത്തൂര്‍, ഇരുമ്പുഴി – മേല്‍മുറി, മലപ്പുറം കോട്ടപ്പടി വലിയവരമ്പ് ബൈപാസ്, മലപ്പുറം വനിതാ കോളേജ് റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു.
കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി, മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. റിനിഷ റഫീഖ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി.ഷാജി (കോഡൂര്‍ ), അബ്ദുല്‍ ജലീല്‍ മുണ്ടോടന്‍ (മൊറയൂര്‍ ), അനീസ കോടാലി (പൂക്കോട്ടൂര്‍ ),സി. ബുഷ്റ (ആനക്കയം ), മലപ്പുറം നഗരസഭ വൈസ് ചെയര്‍മാന്‍ ജിതേഷ് കെ. അനില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഒ.പി. കുഞ്ഞാപ്പു ഹാജി, വി.എം. ജംഷാദ് മാസ്റ്റര്‍, സഫിയ മഞ്ഞപ്പുലത്ത്, മലപ്പുറം നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഹാരിസ് ആമിയന്‍, കെ.മറിയുമ്മ ശരീഫ്, എം.ആബിദ, മലപ്പുറം ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. മന്‍സൂര്‍, പഞ്ചായത്ത് മെമ്പര്‍മാരായ മച്ചിങ്ങല്‍ മുഹമ്മദ്, മൂസ കൊളക്കണ്ണി , പുല്പ്പറ്റ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.സി. അബ്ദു റഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.
കേരള വാട്ടര്‍ അതോറിറ്റി പി. എച്ച് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി. എന്‍.ജയകൃഷ്ണന്‍, പ്രൊജക്ട്് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ. എസ് സന്തോഷ്‌കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഫെബി ജോസഫ്, പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി. ആര്‍ ജയരാജ്, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍മാരായ അഖില്‍ രാജ്, റജി. പി, കെ.കെശ്രീരാജ്, ടി. സഫ്വാന്‍, ശ്രീലക്ഷ്മി, അഫ്‌സല്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
