കൊച്ചി: ചേരാനല്ലൂരിൽ  സ്കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം പദ്ധതി ആരംഭിച്ചു. ഹൈബി ഈഡന്‍ എം.എൽ.എയുടെ നേതൃത്വത്തിലാണ്  ഗവ.എയ്ഡഡ് സ്കൂളുകളിലാണ്  പ്രഭാത ഭക്ഷണം പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍ ഗവ. എൽ. പി സ്കൂള്‍, ചേരാനല്ലൂര്‍ ഗവ.എൽ.പി സ്കൂള്‍, സെന്‍റ് മേരീസ് യു.പി സ്കൂള്‍ ചേരാനല്ലൂര്‍, അൽഫറൂഖിയ യു.പി സ്ക്കൂള്‍ ചേരാനല്ലൂര്‍, ലിറ്റിൽ  ഫ്ളവര്‍ യു.പി സ്കൂള്‍ ചേരാനല്ലൂര്‍, സെന്‍റ് മേരീസ് യു.പി സ്കൂള്‍ സൗത്ത് ചിറ്റൂര്‍ എന്നിവിടങ്ങളിലെ യു.പി എൽ.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രഭാത ഭക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കുട്ടികളുടെ മാനസീകവും ശാരീരീകവുമായ വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാകുന്നതും ബുദ്ധിപരമായി കുട്ടികള്‍ക്ക് വലിയ ഉണര്‍വ് നൽകുന്നതുമായ പദ്ധതിയാണിതെന്ന് ഹൈബി ഈഡന്‍ എം.എൽ.എ പറഞ്ഞു.
കൊച്ചി  ബി.പി.സി.എല്ലാണ് പദ്ധതി സ്പോൺസർ ചെയ്തിരിക്കുന്നത്.  സി.എസ്.ആര്‍ ഫണ്ടിൽ നിന്നുമാണ് പദ്ധതിക്കാവശ്യമായ തുക നൽകിയത്.
1200 കുട്ടികള്‍ക്കാണ് പ്രഭാത ഭക്ഷണം നൽകുന്നത്. 14 ലക്ഷം രൂപയാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ബിസിഎൽ അനുവദിച്ചിരിക്കുന്നത്.
സൗത്ത് ചിറ്റൂർ ഗവ.എൽ .പി സ്കൂള്‍  നടന്ന ചടങ്ങ് ഹൈബി ഈഡന്‍ എം.എൽ .എ ഉദ്ഘാടനം ചെയ്തു.  കൊച്ചി ബി പി സി എൽ   പബ്ലിക് റിലേഷന്‍ മാനേജര്‍ വിനീത് വര്‍ഗീസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍ ആന്‍റണി, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സോണി ചീക്കു,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിന്‍സി ഡേറിസ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ.ജി രാജേഷ്, രാജലക്ഷ്മി, ലിസ ജോളി, ഹെഡ്മിസ്ട്രസ് ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ: ചേരാനല്ലൂരിൽ സ്കൂൾ കുട്ടികൾക്കായുള്ള പ്രഭാതഭക്ഷണം പരിപാടി ഹൈബി ഈഡൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു