തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനിയെ ആറ് മാസത്തേക്ക് താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 6000 രൂപയാണ് പ്രതിമാസ സ്റ്റൈപന്റ്. എസ് എസ് എൽ സി, സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് / ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ബിരുദമാണ് യോഗ്യത. തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. 18-36 ആണ് പ്രായപരിധി. രണ്ട് ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം 22 ന് രാവിലെ 11.30 ന് സ്റ്റേറ്റ് ലൈബ്രേറിയിൽ ഇന്റർവ്യൂവിന് എത്തണം.