കാക്കനാട്: ജില്ലയിൽ വനിതാ മതിൽ അണിനിരക്കുന്നതിനുള്ള കേന്ദ്രങ്ങൾ ജില്ലാ സംഘാടക സമിതി തീരുമാനിച്ചു. ജില്ലാ അതിർത്തിയായ പൊങ്ങം തുടങ്ങി അരൂർ പാലം സൗത്ത് വരെ 49 കിലോോമീറ്ററിനുള്ളിൽ 21 കേന്ദ്രങ്ങളാണ് ഉള്ളത്. അങ്കമാലി ടൗൺ സിഗ്നൽ മുതൽ ആലുവ ദേശം നിസാൻ ഗ്യാരേജ് വരെയുള്ള 10 കിലോ മീറ്റർ ഇടുക്കി ജില്ലക്ക് മാറ്റി വെച്ചിട്ടുണ്ട്. പഞ്ചായത്തുകളും നഗരസഭാ വാർഡുകളും തിരിച്ചാണ് കേന്ദ്രങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
ഓരോ കേന്ദ്രങ്ങളും അണിനിരക്കേണ്ട പഞ്ചായത്തുകളും നഗരസഭാ വാർഡുകളും ചുവടെ
പൊങ്ങം മുതൽ കറുകുറ്റി റെയിൽവേ ജംഗ്ഷനിലെ ഇലഗൻസ് ഹോട്ടലിനു മുൻവശം വരെ-  ശ്രീമൂലനഗരം, കാഞ്ഞൂർ ,കാലടി, മലയാറ്റൂർ ,നീലീശ്വരം, അയ്യമ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകൾ.
ഇലഗൻസ് ഹോട്ടൽ മുതൽ
കരയാംപറമ്പ് വരെ ഒക്കൽ ,കൂവപ്പടി, രായമംഗലം, വേങ്ങൂർ, അശമന്നൂർ വെങ്ങോല, വാഴക്കുളം, മുടക്കുഴ എന്നീ ഗ്രാമപഞ്ചായത്തുകളും പെരുമ്പാവൂർ നഗരസഭയും.
കരയാംപറമ്പ് സിഗ്നൽ മുതൽ അങ്കമാലി ടൗൺ സിഗ്നൽ വരെ – കറുകറ്റി, മഞ്ഞപ്ര, മൂക്കന്നൂർ, തുറവുർ ഗ്രാമപഞ്ചായത്തുകൾ, അങ്കമാലി നഗരസഭ,
ദേശം നിസാൻ ഗ്യാരേജ് മുതൽ ആലുവ എ എ ആർക്കേഡ് വരെ പാറക്കടവ് , നെടുമ്പാശ്ശേരി ചെങ്ങമനാട്, കുന്നുകര ,പുത്തൻവേലിക്കര പഞ്ചായത്തുകൾ.
എ എ ആർക്കേഡ് മുതൽ പുളിഞ്ചോട് മണിയാട് ബിൽഡിംഗ് വരെ വടക്കേക്കര ഏഴിക്കര ചിറ്റാട്ടുകര ചേന്നമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളും പറവൂർ നഗരസഭയും.
പുളിഞ്ചോട് മണിയാട് ബിൽഡിംഗ് മുതൽ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷൻ വരെ എടത്തല ,കിഴ്മാട് ,ചൂർണ്ണിക്കര, കടുങ്ങല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ആലുവ നഗരസഭയും.
അമ്പാട്ടുകാവ് മെട്രോ സ്റ്റേഷൻ മുതൽ മുട്ടം മെട്രോ സ്റ്റേഷൻ വരെ കവളങ്ങാട് പോത്താനിക്കാട് പൈങ്ങോട്ടൂർ വാരപ്പെട്ടി പല്ലാരിമംഗലം പഞ്ചായത്തുകൾ.
മുട്ടം മെട്രോ മുതൽ കളമശ്ശേരി പ്രീമിയർ എസ്ബിഐ എടിഎം വരെ കോട്ടപ്പടി നെല്ലിക്കുഴി പിണ്ടിമന കുട്ടമ്പുഴ കീരംപാറ എന്നീ ഗ്രാമപഞ്ചായത്തുകളും കോതമംഗലം നഗരസഭയും.
പ്രീമിയർ എസ് ബി ഐ എടിഎം മുതൽ സ്റ്റാർ ടെൻ മേത്തർ വരെ കളമശ്ശേരി തൃക്കാക്കര ഏലൂർ എന്നീ നഗരസഭകൾ.
സ്റ്റാർട്ട് ടെൻ മുതൽ ടൈൽ ഗാർഡൻ വരെ ആലങ്ങാട്, കരുമാലൂർ, കോട്ടുവള്ളി, വരാപ്പുഴ, കടമക്കുടി എന്നീ ഗ്രാമപഞ്ചായത്തുകൾ.
ടൈൽ ഗാർഡൻ മുതൽ ഈസി വാഷ് ഇടപ്പള്ളി ടോൾ വരെ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട് ,ഞാറക്കൽ നായരമ്പലം, ഇളംകുന്നപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകൾ.
ഈസി വാഷ് മുതൽ പാലാരിവട്ടം എൻ എച്ച് ജംഗ്ഷൻ വരെ വടവുകോട് പുത്തൻകുരിശ് തിരുവാണിയൂർ പൂതൃക്ക മഴുവന്നൂർ ഐക്കരനാട് കിഴക്കമ്പലം കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ
പാലാരിവട്ടം എൻഎച്ച് ജംഗ്ഷൻ മുതൽ ചക്കരപ്പറമ്പ് മന്നത്ത് ബിൽഡിംഗ് വരെ 35 മുതൽ 57 വരെയുള്ള കോർപ്പറേഷൻ ഡിവിഷനുകൾ.
മന്നത്ത് ബിൽഡിങ് മുതൽ വൈറ്റില ജിയോജിത്ത് വരെ ആയവന, മാറാടി, ആവോലി, കല്ലൂർകാട് ,പായിപ്ര ,ആരക്കുഴ ,വാളകം ,മഞ്ഞള്ളൂർ എന്നീ ഗ്രാമപഞ്ചായത്തുകളും മൂവാറ്റുപുഴ നഗരസഭയും
ഗ്ലാം ജിയോജിത്ത് മുതൽ തൈക്കൂടം പാലം വരെ ചേരാനല്ലൂർ മുളവുകാട് എന്നീ ഗ്രാമപഞ്ചായത്തുകളും 31-34 ,58 -74 എന്നീ കോർപ്പറേഷൻ ഡിവിഷനുകളും
തൈക്കൂടം പാലം മുതൽ കൊച്ചിൻ ഗ്രാനൈറ്റ് മരട് വരെ മണീട് ,രാമമംഗലം ,തിരുമാറാടി ,ഇലഞ്ഞി ,പാമ്പാക്കുട എന്നീ ഗ്രാമപഞ്ചായത്തുകളും കൂത്താട്ടുകുളം ,പിറവം നഗരസഭയും
കൊച്ചിൻ ഗ്രാനൈറ്റ് മുതൽ മാടവന പാലം വരെ തൃപ്പൂണിത്തുറ മരട് നഗരസഭകൾ
മാടവന പാലം മുതൽ പോലീസ് സ്റ്റേഷൻ വരെ മുളന്തുരുത്തി ,ആമ്പല്ലൂർ ,എടക്കാട്ടുവയൽ ,ചോറ്റാനിക്കര ,ഉദയംപേരൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ.
പൊലീസ് സ്റ്റേഷൻ മുതൽ കോർണർ സ്റ്റോപ്പ് വരെ 1 – 22 , 22- 30 വരെയുള്ള കോർപ്പറേഷൻ ഡിവിഷനുകൾ.
കോർണർ സ്റ്റോപ്പ് മുതൽ അരൂർ പാലം സൗത്ത് വരെ 13 – 21 വരെയുള്ള കോർപ്പറേഷൻ ഡിവിഷനുകളും, ചെല്ലാനം, കുമ്പളം, കുമ്പളങ്ങി പഞ്ചായത്തുകളും.