2019 -ലെ നിശാഗന്ധി പുരസ്‌കാരത്തിന് പ്രശസ്ത മോഹിനിയാട്ട വിദുഷിയായ കലാമണ്ഡലം ക്ഷേമാവതി  അർഹയായി. നർത്തകിയെന്ന നിലയിലും അദ്ധ്യാപിക എന്ന നിലയിലും മോഹിനിയാട്ടത്തിന് അവർ നൽകിയ വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്താണ്  ‘നിശാഗന്ധി പുരസ്‌കാരം 2019’  സമർപ്പിക്കുന്നത്.
ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്  പുരസ്‌കാരം.
മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ അധ്യക്ഷനും പ്രമോദ് പയ്യന്നുർ, ഗിരിജ ചന്ദ്രൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ്  പുരസ്‌കാരജേതാവിനെ തെരെഞ്ഞെടുത്തത് .