ഡിസംബറിൽ സംസ്ഥാനത്ത് പത്തു ലക്ഷത്തോളം പേർ (9,76,232) റേഷൻ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ചു. ഡിസംബറിൽ റേഷൻ വാങ്ങിയ 81 ലക്ഷം റേഷൻ ഉപഭോക്താക്കളുടെ 13.7 ശതമാനമാണിത്. കേരളത്തിലെ ഏതു റേഷൻ കടയിൽ നിന്നും റേഷൻ വാങ്ങാൻ സൗകര്യമൊരുക്കുന്ന റേഷൻ പോർട്ടബിലിറ്റി സംവിധാനം 2018 ഏപ്രിലിലാണ് നിലവിൽ വന്നത്. ഇതോടെ ഗുണഭോക്താക്കൾക്ക് ഇഷ്ടമുള്ള കടയിൽ നിന്ന് റേഷൻ സാധനങ്ങൾ വാങ്ങാനാവും. ഒക്‌ടോബറിൽ 817084 ഉം നവംബറിൽ 881132 ഉം പേരാണ് റേഷൻ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ചത്.