ആലപ്പുഴ :അമ്പലപ്പുഴ താലൂക്കിലെ പ്രളയദുരിതത്തില്‍ പെട്ട ഗുണഭോക്താക്കള്‍ക് റീ ബില്‍ഡ് കേരള പദ്ധതി പ്രകാരം ധനസഹായം സമയബന്ധിതമായി അനുവദിച്ചു നല്‍കണമെന്ന് കളക്ടര്‍ അറിയിച്ചു.

എല്ലാ പഞ്ചായത്തുകളിലും മുടങ്ങി കിടക്കുന്ന കേസുകളില്‍ നടപടികള്‍ നിര്‍വഹിച്ചു ഒന്‍പതാം തിയതി പൂര്‍ത്തീകരിച്ചു ലിസ്റ്റ് തഹസില്‍ദാര്‍ക്ക് നല്‍കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വെരിഫിക്കേഷന്‍ കൂടുതല്‍ ഉള്ള പഞ്ചായത്തുകളില്‍ ആവശ്യമായ ജീവനക്കാരെ താത്കാലികമായി നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇനിയും പ്രളയ സഹായമായ പതിനായിരം രൂപ ലഭിക്കാത്ത ആളുകള്‍ക്കു രണ്ടു ദിവസത്തിനുള്ളില്‍ നല്‍കാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ആര്യാട്, മണ്ണഞ്ചേരി, പുന്നപ്ര സൗത്ത് എന്നീ ഗ്രാമ പഞ്ചായത്തുകളെ കളക്ടര്‍ അഭിനന്ദിച്ചു. യോഗത്തില്‍ അമ്പലപ്പുഴ താലൂക്കിന്റെ ചുമതലയുള്ള എ ഡി എം ഐ അബ്ദുള്‍ സലാം, അമ്പലപ്പുഴ തഹസില്‍ദാര്‍ ആശ സി എബ്രഹാം, മുനിസിപ്പല്‍ സെക്രട്ടറി, എല്ലാ ഗ്രാമപഞ്ചായത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.