കെ.എച്ച്.ആർ.ഡബ്ല്യൂ.എസിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.  സ്റ്റാഫ് നഴ്‌സ് (ആയുർവേദം), ആയുർവേദ തെറാപ്പിസ്റ്റ് (സ്ത്രീകൾ), ലാബ് ടെക്‌നീഷ്യൻ ട്രെയിനി തസ്തികകളിലാണ് നിയമനം.  കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ യോഗ്യതകളും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം 16ന് രാവിലെ 11ന് കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് ഹെഡ് ഓഫീസ്, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരത്ത് നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.