സുൽത്താൻ ബത്തേരി നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം പുതുക്കിപണിത സ്വതന്ത്രമൈതാനിയും ക്ലോക്ക് ടവറും നാടിനു സമർപ്പിച്ചു. സ്വതന്ത്രമൈതാനിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ടി.എൽ സാബുവും ക്ലോക്ക് ടവറിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എ.ആർ അജയകുമാറും നിർവ്വഹിച്ചു. 2018-19 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവിലാണ് സ്വതന്ത്രമൈതാനി നവീകരിച്ചത്. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ജിഷ ഷാജി മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻമാരായ എൽസി പൗലോസ്, ബാബു അബ്ദുൾ റഹ്മാൻ, പി.കെ സുമതി, രാഷ്ട്രീയ പ്രതിനിധികളായ കെ.ജെ ദേവസ്യ, പി ജി സോമനാഥൻ, പി.എം അരവിന്ദൻ, വ്യാപാരിവ്യവസായി പ്രതിനിധി പി. വൈ മത്തായി, എം.ജി ജയ്ജിത്ത്, നഗരസഭ സൂപ്രണ്ട് വിമൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.