ഉപഭോക്തൃകാര്യ വകുപ്പിനായി ഉപഭോക്തൃ ശാക്തീകരണത്തിൽ തെരുവ് നാടകങ്ങൾ ഒരുക്കി തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പ്രദർശനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിഷയത്തിന്റെയും ബഡ്ജറ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. എൻട്രികൾ ഫെബ്രുവരി 28ന് മുമ്പ് സീനിയർ സൂപ്രണ്ട്, കൺസ്യൂമർ അഫെയേഴ്‌സ് സെൽ, സിവിൽ സപ്ലൈസ് കമ്മീഷണറേറ്റ്, പബ്ലിക് ഓഫീസ് കോംപ്ലക്‌സ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.  ഫോൺ: 0471-2322155.