കേരള ടൂറിസം ഡെവല്പമെന്റ് കോർപ്പറേഷന്റെ കീഴിലുള്ള നൂറുവർഷം പിന്നിടുന്ന മാസ്‌കറ്റ് ഹോട്ടലിന്റെ പൈതൃകസംരക്ഷണപദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ടൂറിസം മേഖലയ്ക്ക് വലിയ പരിഗണനയാണ് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നൽകിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മാസ്‌കറ്റ് കെടിഡിസിയുടെ പഞ്ചനക്ഷത്രപദവി ലഭിക്കുന്ന ആദ്യഹോട്ടലായത് നൂറാംവാർഷികം ആഘോഷിക്കുന്ന സ്ഥാപനത്തിന് ഇരട്ടിമധുരമായി മാറിയിരിക്കുകയാണ്. പുതിയ വിപണനതന്ത്രങ്ങൾ ആവിഷ്‌കരിച്ചെങ്കിൽ മാത്രമെ കെടിഡിസിക്ക് വൻകിട ഹോട്ടൽശൃംഖലകളോട്് പിടിച്ചുനിൽക്കാനാവൂ.  പരമ്പരാഗതതനിമ നിലനിർത്തി നവീകരണപ്രവൃത്തികൾ പൂർത്തിയാക്കുന്നതോടെ മാസ്‌കറ്റ് ഹോട്ടൽ വലിയ നേട്ടങ്ങൾ കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെടിഡിസി ചെയർമാൻ എം.വിജയകുമാർ, ടൂറിസം ഡയറക്ടർ പി.ബാലകിരൺ, കെടിഡിസി എംഡി ആർ.രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.
പി.എൻ.എക്സ്. 757/19