കോലഞ്ചേരി: കടയിരുപ്പ് ഹൈസ്കൂള്‍ ജംഗ്ഷന്‍ – ഇരുപ്പച്ചിറ റോഡ് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ. നാടിന് സമര്‍പ്പിച്ചു. ‘ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ മുടക്കി ആധുനിക നിലവാരത്തിലാണ് ടാറിംഗ് നടപടികൾ പൂർത്തികരിച്ചിരിക്കുന്നത്.
റോഡുകളെല്ലാം ആധുനിക നിലവാരത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ കോലഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 8 മീറ്ററുള്ള റോഡുകള്‍ ബി.എം. ബി.സി. നിലവാരത്തിലുള്ള മാറ്റുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. ഇതിന്‍റെ ഭാഗമായി ആദ്യം ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡാണ് 2 കി.മീറ്റര്‍ നീളമുള്ള കടയിരുപ്പ് ഹൈസ്കൂള്‍ – ഇരുപ്പച്ചിറ റോഡ്.
ഇതിനു പിന്നാലെ മാങ്ങാട്ടൂര്‍ – മെഡിക്കല്‍ മിഷന്‍, കോലാംകുടി-വിശ്വകര്‍മ്മ, ആക്കാംപാറ-ദാമോദരന്‍പീടിക, വിമ്മല-പാത്താളപ്പറമ്പ്, കടയിരുപ്പ് യൂണിയന്‍ ബാങ്ക് ജംഗ്ഷന്‍-പാപ്പാലി പീടിക എന്നീ റോഡുകള്‍ കൂടി ഉന്നതനിലവാരത്തിലേക്ക് മാറുമെന്ന് ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഇടപ്പരത്തി പറഞ്ഞു.

കടയിരുപ്പ് ഹൈസ്കൂള്‍ ജംഗ്ഷനില്‍ വച്ച് നടന്ന ചടങ്ങില്‍ ഐക്കരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനീഷ് പുല്യാട്ടേല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.ഡി. പത്മാവതി ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ മിനി സണ്ണി, എന്‍.കെ. വര്‍ഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.എ. പൗലോസ്, കുര്യന്‍ കുഴിവേലി, സജി പൂത്തോട്ടില്‍, വത്സ സാബു, ജിഷ അജി, ഉഷ കുഞ്ഞുമോന്‍, ഷീജ അശോകന്‍, രാഷ്ട്രീയ സംഘടനാ നേതാക്കളായ എം.കെ. മനോജ്, ജീമോന്‍ കടയിരുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.