കൊച്ചി: പിഴല നിവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന  മൂലമ്പിള്ളി – പിഴല പാലത്തിന്റെ പിഴല ഭാഗത്തു  തറയിലേക്ക് മുട്ടിക്കുന്ന 104 മീറ്റർ നീളമുള്ള കണക്റ്റിവിറ്റി പാലത്തിന്റെ നിർമാണം   വൈപ്പിൻ എം ൽ എ എസ് ശർമ ഉദ്ഘാടനം ചെയ്തു.

ജിഡയുടെ ഫണ്ടുപയോഗിച്ചു കേരളാ സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ നിർമിക്കുന്ന പാലത്തിനു 14 .04 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.    ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണ ചുമതല. എട്ട് മാസത്തിനകം പാലം പണി പൂർത്തികരിക്കും.

ചടങ്ങിൽ കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു, മുൻ പഞ്ചായത്ത്   പ്രസിഡന്റ് വത്സ ഫ്രാൻസിസ്, വാർഡ് മെംമ്പർമാരായ ഷീജ ജെ എസ്, ലീല റോസ്, ഇ എക്സ് ബെന്നി, സുനോപൻ , പൊതു പ്രവർത്തകരായ ശ്രീ ടി കെ വിജയൻ, വി വി ജോസഫ് മാസ്റ്റർ, ജിഡ പ്രൊജക്റ്റ് ഡയറക്ടർ രാമചന്ദ്രൻ, ടൗൺ പ്ലാനർ രാജീവ്, കൺസ്ട്രക്ഷൻ കോർപ്പറേഷൻ റീജിയണൽ മാനേജർ പി ടി ജയ, സൈറ്റ് എഞ്ചിനീയർ എ ജോസ്, ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ സൈറ്റ് എഞ്ചിനീയർ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.