ആലപ്പുഴ: മാവേലിക്കര, ലോകസഭ നിയോജക മണ്ഡലങ്ങളിലെ അസി. എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർമാർ, സ്റ്റാറ്റിക്ക്, സർവ്വലയൻസ്, ഫ്‌ളയിങ് സ്‌ക്വാഡ് എന്നിവരുടെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാർ, വീഡിയോ സർവ്വലയൻസ്, വീഡിയോ വ്യൂവിങ്, അക്കൗണ്ടിങ് ടീമുകളുടെ ചാർജ്ജ് ഓഫീസർമാർ എന്നിവരുടെ യോഗം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ മാർച്ച് 29ന് രാവിലെ 10ന് ഡി.പി.ഒ ഹാളിൽ നടത്തും. യോഗത്തിൽ തിരഞ്ഞെടുപ്പ് ചെലവ് നീരീക്ഷകനും തിരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസർ കൂടിയായ ജില്ല ഫിനാൻസ് ഓഫീസറും സംഘങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകും.