ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ചെലവ് നിരീക്ഷകർ ജില്ലയിലെത്തി. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ ചെലവ് നിരീക്ഷകൻ കേന്ദ്ര ധനകാര്യ വകുപ്പിലെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് നിന്നുള്ള അക്കൗണ്ട്‌സ് കൺട്രോളർ സന്തോഷ് കുമാറാണ്. ഇന്ത്യൻ സിവിൽ അക്കൗൺഡ്‌സ് സർവീസിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ്. മാവേലിക്കര ചെലവു നിരീക്ഷകൻ ഗോഹട്ടി ഇൻകം ടാക്‌സ് ജോയിൻ കമ്മീഷണർ ഡോ. അനൂപ് ബിശ്വാസ് ആണ്. ഇന്ത്യൻ റവന്യൂ സർവീസിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. രണ്ടു ചെലവ് നിരീക്ഷകർക്കും ഫോൺ നമ്പർ ലഭ്യമായിട്ടുണ്ട്. സന്തോഷ്‌കുമാർ-ഫോൺ: 9188619599. ഡോ.അനൂപ് ബിശ്വാസ് -ഫോൺ:9188619600.