ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ  മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയുന്ന സി- വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ജില്ലയില്‍ ഇതുവരെ 442 പരാതികള്‍ ലഭിച്ചു. 
 
ഇതില്‍ 87 എണ്ണം വ്യാജ പരാതികളായിരുന്നു.   355 പരാതികള്‍ വിവിധ സ്ക്വാഡുകള്‍ക്ക് കൈമാറി. ഇതില്‍ 346 പരാതികള്‍ പരിഹരിച്ചു.   ഒന്‍പത് പരാതികളില്‍ അന്വേഷണം തുടരുകയാണ്. സി-വിജില്‍ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായതിനാല്‍ ലഭിക്കുന്ന പരാതികള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ കഴിയും എന്നതാണ് പ്രത്യേകത. 
 സി – വിജില്‍ ആപ്പ് ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. വോട്ടിനായി പണം നല്‍കല്‍, പ്രേരിപ്പിക്കല്‍, ഭീഷണി, സ്വകാര്യസ്ഥലങ്ങളില്‍  അനുവാദമില്ലാതെ പ്രചാരണ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കല്‍, മറ്റ് പെരുമാറ്റ ലംഘനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് സി-വിജില്‍ മുഖേന പരാതി നല്‍കാം. ഇതുമായി ബന്ധപ്പെട്ട ചിത്രമോ വീഡിയോ ദൃശ്യമോ അയക്കേണ്ടതാണ്.