ലോകസഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നു മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന സൂക്ഷ്മ പരിശോധനയിൽ 22 പത്രികകൾ സാധുവാണെന്നു കണ്ടെത്തി. സാങ്കേതിക പ്രശ്‌നങ്ങളുള്ളതിനാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ സരിത എസ്. നായരുടെ പത്രികയിന്മേൽ ശനിയാഴ്ച തീരുമാനമെടുക്കും. സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു സൂക്ഷ്മ പരിശോധന.

സ്ഥാനാർത്ഥികളുടെ വിശദവിവരങ്ങൾ:
1. മലപ്പുറം ഏറനാട് പൂവത്തിക്കൽ നാഗേരി മുജീബ് റഹ്മാൻ (സ്വതന്ത്രൻ)
2. മലപ്പുറം വണ്ടൂർ പുല്ലൂർ കോളനിയിലെ കോട്ടയിൽ മണി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ)
3. മലപ്പുറം മാറഞ്ചേരി പണിക്കവീട്ടിൽ പയ്യപ്പുള്ളി സുനീർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)
4. മലപ്പുറം മണിമൂളി പാലാട് മേപ്പുറത്ത് വീട്ടിൽ ഷിജോ എം. വർഗീസ് (സ്വത.)
5. തമിഴ്‌നാട് സേലം ജില്ലയിലെ മേട്ടൂർ ഡാം രാമനഗർ പദ്മ നിവാസിൽ ഡോ. കെ പദ്മരാജൻ (സ്വത.)
6. മലപ്പുറം വണ്ടൂർ നീലാമ്പ്ര വീട്ടിൽ അബ്ദുൾ ജലീൽ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ)
7. മാനന്തവാടി പേര്യ 34 നടുവിലെ വീട് ഉഷ കെ (സിപിഐ-എംഎൽ റെഡ് സ്റ്റാർ)
8. മലപ്പുറം വെളിയാംകോട് ഗ്രാമം കല്ലാഴി കൃഷ്ണദാസ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)
9. ആലപ്പുഴ ചേർത്തല കണിച്ചുകുളങ്ങര വെള്ളാപ്പള്ളി തുഷാർ (ഭാരത് ധർമ്മ ജനസേന)
10. പനമരം ചെറുകാട്ടൂർ കരിമാക്കിൽ സെബാസ്റ്റ്യൻ (സ്വത)
11. സുൽത്താൻ ബത്തേരി നൂൽപ്പുഴ കാക്കത്തോട് കോളനിയിലെ ബിജു കെ (സ്വത)
12. തൃശ്ശൂർ വെളുത്തൂർ കൈപ്പുള്ളി പ്രവീൺ കെ.പി (സ്വത)
13. മലപ്പുറം കുഴിമണ്ണ കിഴിശ്ശേരി മാളിയകപറമ്പിൽ മൊഹമ്മദ് (ബഹുജൻ സമാജ്‌വാദി പാർട്ടി)
14. കണ്ണൂർ കണിച്ചാർ പള്ളിക്കമാലിൽ ജോൺ പി.പി (സെക്യുലർ ഡെമോക്രാറ്റിക് കോൺഗ്രസ്)
15. ന്യൂഡൽഹി തുഗ്ലക് ലേൻ ഹൗസ് നമ്പർ 12ൽ രാഹുൽ ഗാന്ധി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
16. തൃശ്ശൂർ മുല്ലശ്ശേരി തണവീഥി കുരിയക്കോട്ടിൽ കെ.എം ശിവപ്രസാദ് ഗാന്ധി (സ്വത.)
17. തൃശ്ശൂർ ടൗൺഹാൾ റോഡ് കോലോത്തുംപറമ്പിൽ തൃശ്ശൂർ നസീർ (സ്വത.)
18. മഞ്ചേരി നറുകര പണിക്കർ കോളനി ശ്രേയസിൽ ഗോപിനാഥ് കെ.വി (സ്വത)
19. മലപ്പുറം നിലമ്പൂർ വയലിൽ സിബി (സ്വത)
20. കാട്ടിക്കുളം പെരുമണ്ണ വീട്ടിൽ അഡ്വ. ശ്രീജിത്ത് പി.ആർ (സ്വത)
21. കോട്ടയം മുട്ടപ്പള്ളി എലയാനിത്തോട്ടത്തിൽ രാഹുൽ ഗാന്ധി കെ.ഇ (സ്വത)
22. കോയമ്പത്തൂർ നമ്പർ 7 പി എൻ പുതൂർ സ്ട്രീറ്റ് രാഘുൽ ഗാന്ധി കെ (അഖില ഇന്ത്യ മക്കൾ കഴകം).