കേരളാ സർക്കാർ സ്ഥാപനമായ കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസിനു കീഴിൽ പ്രവർത്തിക്കുന്ന നൈസ് അക്കാഡമിയും പട്ടികവർഗ വികസന വകുപ്പും സംയുക്തമായി പട്ടികവർഗത്തിൽപ്പെട്ട നഴ്‌സുമാരായ യുവതി യുവാക്കൾക്ക് ഗൾഫ് മേഖലയിലേക്കുള്ള പരീക്ഷ പാസാകുന്നതിന് പരിശീലനം നൽകുന്നു. രാജ്യത്ത് ജോലി ലഭിക്കുന്നതിനുവേണ്ട പരിശീലനവും സൗജന്യമായി നൽകുന്നു. യോഗ്യത ജി.എൻ.എം./ബി.എസ്.സി. റിസൾട്ട് പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9895762632, 9497319640