ആരോഗ്യ വകുപ്പിന്റെയും ജില്ലാ കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാവശ്യമായ പരിശീലനം ജില്ലയില്‍ പൂര്‍ത്തിയായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നവര്‍ക്കാണ് പരിശീലനം നല്‍കിയത്. റെഡ് ആര്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സഹായത്തോടെ മൂന്നു ദിവസത്തെ പരിശീലനം നല്‍കിയത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ വിവിധ സ്ഥലങ്ങളില്‍ ജലശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതിനാവശ്യമായ ജലപരിശോധന കിറ്റുകളും നല്‍കിയിട്ടുണ്ട്. റെഡ് ആര്‍ ഇന്‍ഡ്യ സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ സിനു ചാക്കൊ, മുബീര്‍ ഷാ , ഒ.പി. അബ്രാഹം, റ്റാനിയ ടി.എന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി. റീത്ത, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എ നാസര്‍ , കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോജക്ടായ കോഡിനേറ്റര്‍ പി.സെയ്തലവി എന്നിവര്‍ ജല പരിശോധനക്കിറ്റും സര്‍ട്ടിഫിക്കറ്റും പങ്കെടുത്തവര്‍ക്ക് നല്‍കി.