ജനാധിപത്യ സംവിധാനത്തിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍-ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍)ആഭിമുഖ്യത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മാധവരാജ ക്ലബില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റ് ഒറ്റപ്പാലം സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റില്‍ റവന്യൂ വകുപ്പ് ജീവനക്കാരാണ് മത്സരിച്ചത്. 30 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ വിനോദ്, രഘുനാഥ് എന്നിവര്‍ വിജയികളായി. സ്വീപ് നോഡല്‍ ഓഫീസറായ ആര്‍.ഡി.ഒ ആര്‍.രേണു, എ.ഡി.എം.എന്‍.എം.മെഹറലി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.