പൊതു തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനായി ജില്ലയില്‍ 11 ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളെ കൂടി നിയോഗിച്ചു. പാലക്കാട് നിയോജക മണ്ഡലം ഒഴികെയുള്ള 11 മണ്ഡലങ്ങളിലാണ് ഓരോ സ്‌ക്വാഡിനെ വീതം രൂപീകരിച്ചിരിക്കുന്നത്. ഇതുവരെ ജില്ലാതലത്തില്‍ ഒന്നും നിയോജക മണ്ഡലങ്ങളിലായി 12 എണ്ണമുള്‍പ്പെടെ 13 ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലുപേരാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുന്നത്. ഇതോടെ ജില്ലയില്‍ 24 ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളായി.