കുഷ്ഠരോഗ നിര്‍ണ്ണയത്തിനായി അശ്വമേധം എന്ന പേരില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന ഭവന സന്ദര്‍ശന യഞ്ജത്തിന്റെ ഭാഗമായി പ്രചരണ വാഹന പര്യടനം ആരംഭിച്ചു. കുഷ്ഠരോഗം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ അകറ്റുന്നതിനും രോഗ നിര്‍ണ്ണയത്തിനുള്ള ഭവന സന്ദര്‍ശനം വിജയകര മാക്കുന്നതിനുമുള്ള സന്ദേശങ്ങളാണ് പ്രചരണ വാഹനത്തിലൂടെ നല്‍കുന്നത്. കളക്‌ട്രേറ്റില്‍ നിന്നാരംഭിച്ച പര്യടനം ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ്ബ് വര്‍ഗീസ്, മാസ് മീഡിയ ഓഫീസര്‍ ഡോമി. ജെ എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മെയ് അഞ്ച് വരെ പര്യടനം തുടരും.