2019 മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ബുധനാഴ്ച മേയ് എട്ട് രാവിലെ 11ന് പ്രസിദ്ധീകരിക്കും.
പരീക്ഷാഫലങ്ങൾ www.dhsekerala.gov.inwww.keralaresults.nic.inwww.prd.kerala.gov.inwww.kerala.gov.in,www.results.kite.kerala.gov.inwww.vhse.kerala.gov.inwww.results.kerala.nic.in, ww.results.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. പി.ആർ.ഡി ലൈവ്, സഫലം 2019, ഐ എക്സാംസ് എന്നീ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും, ആപ്പ് സ്റ്റോറിൽനിന്നും പി.ആർ.ഡി ലൈവ് ഡൗൺലോഡ് ചെയ്യാം.