ആവശ്യപ്പെട്ട വിവരം നല്‍കാത്തതും നടപടികളില്‍ കാലതാമസം വരുത്തിയതുമായ പതിനഞ്ചോളം പരാതികള്‍ക്ക് വിവരാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ പരിഹാരം. 12 അപ്പീലുകള്‍ക്കും മൂന്നു പരാതികള്‍ക്കുമാണ് വിവരാവകാശ കമ്മീഷണര്‍ പി.ആര്‍ ശ്രീലതയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ തീര്‍പ്പുണ്ടായത്.
 പൊതുജനങ്ങള്‍ ആവശ്യപ്പെടുന്ന വിവരങ്ങളില്‍ വിവരാവകാശ നിയമ പ്രകാരം നല്‍കേണ്ടവ  സമയബന്ധിതമായി ലഭ്യമാക്കാന്‍  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ടെന്നും നിയമം അനുശാസിക്കുന്ന സമയപരിധിക്കുള്ളില്‍ തന്നെ വിവരം നല്‍കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.